Om Nama Sivaya-Om Nama Sivaya .

Thursday, 23 October 2014

വിജയദശമി , നവരാത്രി വിദ്യാരംഭം, ദീപാവലി ആഘോഷങ്ങള്‍ ക്ഷേത്രത്തിൽ

ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം.
ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു.
നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.
കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ്- പൂജവെയ്പ് മുതൽ പൂജയെടുപ്പുവരെ -ആചരിക്കുന്നത്.ശക്ത്യുപാസനാപ്രധാനമായ ഈ ദിവസങ്ങളിൽ ദേവീഭാഗവതം, കാളികാപുരാണം, മാർക്കണേഡേയപുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം
ദുർഗ്ഗാഷ്ടമി
ഈ ദിവസത്തെ സായാഹ്നത്തിലാണ് പൂജ വയ്ക്കുന്നത്.
മഹാനവമി
പൂജാവൈപ്പിന്റെ രണ്ടാം ദിനമാണിത്.
വിജയദശമി
കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തിൽ- വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.
"ഓം ഹരി ശ്രീ ഗണപതയേ നമഹ"
ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ
സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യനാളാണിത്. വിദ്യാരംഭം മുതലായ ശുഭകർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു

ദീപാവലി


തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി
ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്.
ഭഗവാ൯ ശ്രീരാമചന്ദ്ര൯ രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ ദീപാവലി ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു.
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി എങ്ങും വര്‍ണ വെളിച്ചങ്ങള്‍ കൊണ്ട് സമ്പന്നമായ ആഘോഷം. തിന്മയുടെ മേല്‍ നന്മനേടിയ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയിലെ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികളാണ് പ്രധാനമായും ദീപാവലി ആഘോഷിക്കുന്നത്. മണ്‍ചിരാതുകളും തെളിച്ചും പടക്കവും ദീപാവലി ആഘോഷങ്ങളില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളും ആഘോഷിക്കുന്ന ഉത്സവം എന്ന പ്രത്യേകതയും ദീപാവലിക്കുണ്ട്.
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം.
മഹാവിഷ്ണുവില്‍ നിന്നും നേടിയ വരത്താല്‍ ശക്തനായ നരകാസുരന്‍ മൂന്നു ലോകങ്ങള്‍ക്കും ഭീഷണിയായിത്തീര്‍ന്നു. സകല ദേവന്‍മാരെയും ഭീഷണിപ്പെടുത്തിക്കൊണ്ട് പ്രാഗ്ജ്യോതിഷം എന്ന നഗരം തലസ്ഥാനമാക്കി അയാള്‍ അസുര ചക്രവര്‍ത്തിയായി വാണു. പല അതിക്രമങ്ങള്‍ക്കും ശേഷം അയാള്‍ ദേവലോകത്ത് പ്രവേശിക്കുകയും ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും മോഷ്ടിച്ച് പ്രാഗാജ്യോതിഷത്തിലേക്ക് മടങ്ങുകയും ചെയ്തു. ദുഃഖിതനായ ഇന്ദ്രന്‍ ദ്വാരകയിലെത്തി ശ്രീകൃഷ്ണനോട് സങ്കടം പറഞ്ഞു. ഉടന്‍തന്നെ അദ്ദേഹം സത്യഭാമയേയും കൂട്ടി പ്രാഗ്ജ്യോതിയിലേക്ക് പുറപ്പെട്ടു. ഗരുഡാരൂഢരായിവര്‍ നരകാസുരന്റെ രാജധാനിയിലെത്തുകയും നരകാസുരനുമായി യുദ്ധത്തിലേര്‍പ്പെടുകയും ഒടുവില്‍ നരകാസുരന്‍ കൊല്ലപ്പെടുകയും ചെയ്തു. ശ്രീകൃഷ്ണന്‍ ദേവേന്ദ്രന്റെ വെണ്‍കൊറ്റക്കുടയും അദിതിയുടെ കണ്ഡലങ്ങളും വീണ്ടെടുത്ത് ദേവേന്ദ്രന് തിരികെ നല്‍കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ നരകാസുരനെ പരാജയപ്പെടുത്തിയ കഥയാണ് ദീപാവലി ദിനത്തില്‍ സ്മരിക്കപ്പെടുന്നത്.
ധന ത്രയോദശി
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
നരക ചതുർദശി
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.
ലക്ഷ്മി പൂജ
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ.അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.

No comments:

Post a Comment