Om Nama Sivaya-Om Nama Sivaya .

Thursday, 28 August 2014

Nakshatra Vanam in Poomala Para Devatha Temple-Kakkavayal
"നക്ഷത്രം - വൃക്ഷം"

On Sunday the 31st of August 2014 (15 Chingam 1190)the Poomala Paradevatha Temple Committee will establish a unique nature loving project of planting 27 tree saplings to make a Nakshatra Vanam in the temple premises.The auspicious project will be started in the presence of MLA Shri.M.V.Shreyams Kumar along with the function of laying foundation stone for the New "Balikkalpura" revisit this page for more news and pictures

നക്ഷത്രം - വൃക്ഷം

1) അശ്വതി - കാഞ്ഞിരം
2) ഭരണി - നെല്ലി
3) കാർത്തിക - അത്തി
4) രോഹിണി - ഞാവൽ
5) മകയിരം - കരിങ്ങാലി
6) തിരുവാതിര - കരിമരം
7) പുണർതം - മുള
8) പൂയം - അരയാൽ
9) ആയില്യം - നാകം
10) മകം - പേരാൽ
11) പൂരം - ചമത/പ്ലാശ്
12) ഉത്രം - ഇത്തി
13) അത്തം - അമ്പഴം
14) ചിത്തിര - കൂവളം
15) ചോതി - നീർമരുത്
16) വിശാഖം - വയങ്കത
17) അനിഴം - ഇലഞ്ഞി
18) കേട്ട - വെട്ടി
19) മൂലം - വെള്ളപ്പൈൻ
20) പൂരാടം - വഞ്ചി(മരം)
21) ഉത്രാടം - പ്ലാവ്
22) തിരുവോണം - എരിക്ക്
23) അവിട്ടം - വന്നി
24) ചതയം - കടമ്പ്
25) പൂരുരുട്ടാതി - മാവ്
26) ഉത്രട്ടാതി - കരിമ്പന
27) രേവതി - ഇലിപ്പ


മനുഷ്യന്‍റെ നിലനില്‍പ്പ്‌ തന്നെ പ്രപഞ്ചവും അതിലെ വൃക്ഷങ്ങളുമായ്‌ ബന്ധപ്പെട്ടിരിക്കുന്നു. വാസ്തു ശാസ്ത്രത്തില്‍ അന്ത:സ്സാരം, സര്‍വ്വ സ്സാരം, ബഹീര്‍ സ്സാരം എന്നിങ്ങനെ 3 ആയി തിരിച്ചിട്ടുണ്ട്. വീടിന്‍റെ പൊക്കത്തില്‍ കൂടുതല്‍ ദൂരത്തില്‍ വേണം മരങ്ങള്‍ നാട്ടു വളര്‍ത്താന്‍. വീടിന്‍റെ മുന്‍ഭാഗം ഒഴികെ മറ്റു ഭാഗങ്ങളില്‍ വെറ്റില കൊടി പിടിപ്പിക്കുന്നത് നല്ലതാണ്. മുള്ളുള്ള വൃക്ഷങ്ങള്‍ ശത്രുതയ്ക്ക് കാരണം ആകുമ്പോള്‍, പാലുള്ള വൃക്ഷങ്ങള്‍ ധന നാശത്തിനു കാരണം ആകുന്നു. അരയാല്‍ പടിഞ്ഞാറ് ഭാഗത്തെ ആകാവൂ. ഇത്തി വടക്ക്, പേരാല്‍ കിഴക്ക്, അത്തി തെക്ക് എന്നിങ്ങനെ വേണം എന്ന് മനുഷ്യാലയ ചന്ദ്രിക ഉപദേശിക്കുന്നു.
ഇതു കൂടാതെ, അവരവരുടെ നക്ഷത്രത്തിനു പറഞ്ഞിട്ടുള്ള വൃക്ഷങ്ങളും വീട്ടില്‍ വച്ചു പിടിപ്പിക്കാം. പ്രകൃതി മനോഹാരിത എന്നത് വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂവളം നില്‍ക്കുന്ന വസ്തുവില്‍ എന്നും ഐശ്വര്യം കളിയാടും. പുഷ്പ വൃക്ഷങ്ങളും, ഫല വൃക്ഷങ്ങളും നാട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. ഇതൊക്കെയാണെങ്കിലും വീടിനു വളരെ അടുത്ത്, ചെറുതായാലും വലുതായാലും വൃക്ഷങ്ങള്‍ നന്നല്ല എന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ മനസ്സിലാകും.
കിഴക്ക് ദിക്കില്‍ പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം, ഇത്തി എന്നിവയും, വടക്ക് തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് ഇവയും, പടിഞ്ഞാറ് അരയാലും, പാലയും, തെങ്ങും, ആഞ്ഞിലിയും, തെക്ക് പുളിയും, അത്തി, കമുകും, ആകാം എന്നും ശാസ്ത്രം അനുശാസിക്കുന്നു. മറ്റുള്ളവ എല്ലാം യുക്തിപൂര്‍വ്വം ചെയ്യാം.എന്നാല്‍ ഒരു മരവും വീടിന്‍റെ പ്രധാന വാതിലിന്‍റെ മദ്ധ്യ ഭാഗത്ത്‌ ആവരുത്. അതായത് മരത്തിന്‍റെ മദ്ധ്യവും, വാതിലിന്‍റെ മദ്ധ്യവും ഒന്നാവരുത്. മരങ്ങള്‍ മാത്രമല്ല, കിണര്‍, മറ്റു ഉപ ഗൃഹങ്ങള്‍ ഒന്നും ഇത്തരത്തില്‍ ആവരുത്.

No comments:

Post a Comment